ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് കുതിക്കുന്നു . സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,659 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗബാധിതര്‍ 5,97,602 ആയി ഉയര്‍ന്നു . ആകെ മരണം 9,520 ആയി. ഇന്നലെ മാത്രം 67 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
73,54,050 സാംപിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ആകെ രോഗികളില്‍ 5,41,819 പേര്‍ ഇതുവരെ രോഗമുക്തരായി.
ഇന്നലെ 5,610 പേര്‍കൂടി രോഗമുക്തരായി. 46,263 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നതായും തമിഴ്നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി .