ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക്. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം 48019 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 1515 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 49 പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 528 ആയി.

20706 പേര്‍ സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ആകെ 26782 പേര്‍ രോഗമുക്തി മനടി. ഇന്ന് മാത്രം 1438 പേര്‍ രോഗമുക്തി നേടി. ഇന്ന് പരിശോധിച്ച 19019 സാമ്ബിളുകള്‍ അടക്കം 748244 സാമ്ബിളുകള്‍ സംസ്ഥാനത്ത് ആകെ പരിശോധിച്ചു.