തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സംസ്ഥാനം കണ്ടത് ശ്വാസംപിടിപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങൾ. ഓരോ മണിക്കൂറിലും മാറിമറിഞ്ഞ സഖ്യസാധ്യതകളും നേതാക്കളുടെ വിരുദ്ധ നിലപാടുകളും ഭരണഘടനാപരമായ അനിശ്ചിതത്വവുമാണ് ചെന്നൈയിൽ അരങ്ങേറുന്നത്. ഭൂരിപക്ഷത്തിന് തൊട്ടടുത്തെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) അനിശ്ചിതത്വത്തിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്.

വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്ന കാര്യത്തിൽ ഇപ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്.