ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62000 കടന്നു. 24 മണിക്കൂറിനിടെ 2710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 62087 ആയി. ഇന്ന് 37 പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 794 ഉയര്‍ന്നു.

പുതുതായി രോഗം ബാധിച്ചവരില്‍ 1487 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 42752 ആയി. 623 പേരാണ് ഇവിടെ വൈറസ് ബാധിച്ച്‌ മരിച്ചത്. കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ കൂടുതല്‍ ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മധുരയില്‍ ഏഴ് ദിവസത്തേക്ക് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വെല്ലൂര്‍, റാണിപേട്ട് ജില്ലകളും അടച്ചിടും. ചെന്നൈയില്‍ ഉള്‍പ്പടെ ഈ മാസം 30 വരെ പ്രഖ്യാപിച്ച സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുകയാണ്.