തൃശ്ശൂര്‍: തനിച്ച് താമസിക്കുന്ന യുവതിയെ താമസസ്ഥലത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരിമ്ബൂര്‍ എറവ് ചാലാപ്പിള്ളി പ്രസന്ന (49) യാണ് മരിച്ചത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടില്‍ തനിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അന്തിക്കാട് എസ്‌ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പരേതരായ ദേവകി അമ്മയുടെയും മാധവന്‍ നായരുടെയും മകളാണ് പ്രസന്ന. സഹോദരി: ജയ ഗോപി. കൊറോണ ടെസ്റ്റ് നടത്തിയ ശേഷം സംസ്‌കാരം പിന്നീട് നടക്കും.



