നടന്‍ ബാല വിവാഹിതനായി.സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഇന്ന് ഉച്ചയ്‌ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും ബാല മാദ്ധ്യമങ്ങളോട് വിശേഷം പങ്കുവെച്ചു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ബാല പ്രതികരിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമുണ്ടാകും എന്നായിരുന്നു വിവാഹത്തെകുറിച്ച് ബാലയുടെ ആദ്യത്തെ വെളിപ്പെടുത്തല്‍ . ബാലയുടെ ആദ്യ വിവാഹ മോചന വാര്‍ത്തകളും ആരാധകരുടെ ചര്‍ച്ചയില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. തൊട്ടുപിന്നാലെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് ബാല രംഗത്തെത്തിയതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എലിസബത്ത് തന്റെ വളരെ അടുത്ത സുഹൃത്താണെന്ന് പരിചയപ്പെടുത്തിയാണ് ബാല വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ ബാല പങ്കുവെച്ചത്.



