ന്യൂഡൽഹി: ഡൽഹി-എസിആർ മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അവർ ആവശ്യപ്പെട്ടു.
ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻസിആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.



