ഡൽഹി കലാപക്കേസിൽ മനുഷ്യാവകാശ പ്രവർത്തകനും, മുൻ ജെ.എൻ.യു നേതാവുമായ ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്പെഷ്യൽ സെൽ യൂണിറ്റ്, ഉമർ ഖാലിദിനെ ഇന്നലെ വിളിച്ചുവരുത്തിയത്.

ജൂലൈ 31ന് ഉമർ ഖാലിദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഫോൺ അന്വേഷണ സംഘൺ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും ഉമർ ഖാലിദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ലോധി കോളനിയിലെ സ്പെഷ്യൽ സെൽ ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.