കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്കൂളുകൾ ഘട്ടം ഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്.ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം ഒന്നുമുതൽ ആരംഭിക്കും. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം 8 ന് ആരംഭിക്കും.കൊവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.