ഡിട്രോയിറ്റ് കേരള ക്ലബ് യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ജൂൺ 21നു (ഞായർ) ഉച്ചകഴിഞ്ഞു 3 മുതൽ സൂം പോസ്റ്റ് കോവിഡ് സെമിനാർ നടത്തുന്നു.

കോവിഡ് മഹാമാരിക്കുശേഷമുള്ള ഒരു പുതിയ ജീവിതക്രമത്തോട് എങ്ങനെ പൊരുത്തപ്പെടണം എന്നതിനെപ്പറ്റി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യാഭ്യാസ വിദഗ്ധർ, വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്നവർ, കൗൺസിലേഴ്‌സ്, കോളജ് വിദ്യാർഥികൾ, സീനിയർ സിറ്റിസൺസ് എന്നിവർ യുവാക്കൾക്കായി തങ്ങളുടെ പഠനങ്ങളും കണ്ടെത്തലുകളും പങ്കുവയ്ക്കുന്നു.

ജോമി കണ്ണച്ചാൻപറമ്പിൽ, ഡോ. ജിൻസൺ ജോസ്, ഡോ. സുമി സിറിയക്, സൂസൻ ഫിറ്റസീമൊൻഡ്‌സ്, ക്രിസന്ന പേരിക്ക്, നിക്കി നമ്പ്യാർ, ടോം ഹെൻസ്റ്റോക്ക്, ചാഡ്, എമ്മ, നദീൻ, നോണി എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. എയ്ഞ്ചല സുരേഷ്, പീറ്റർ ജേക്കബ്, കെവിൻ ഓലിക്കൽ എന്നിവർ ചർച്ചകൾ നയിക്കും.

വിവരങ്ങൾക്ക് : രാഹുൽ പ്രഭാകർ 586-243-1603.

Zoom meeting ID : 85968522260 Password: 074854

റിപ്പോർട്ട്: അലൻ ചെന്നിത്തല