ഡാളസ് : മങ്കിപോക്സ് അണുബാധ ഡാളസില്‍ സ്ഥിരീകരിച്ചതായി ടെക്സസ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ ഒമ്ബതിന് ഡാളസ് ലവ് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നൈജീരിയയില്‍ നിന്നും വന്ന ഒരു ആളിലാണ് അണുബാധ കണ്ടെത്തിയത്.
രോഗി ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായും വിമാനത്തില്‍ യാത്ര ചെയ്ത മറ്റു ആളുകളുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും നോര്‍ത്ത് ടെക്സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.
എന്നാല്‍ നൈജീരിയയില്‍ നിന്നും വന്ന ആളില്‍ അല്ലാതെ അയാളുടെ ഭവനത്തില്‍ ഉള്ള ആളുകള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇതുവരെ അണുബാധ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്. തലവേദന ,പനി , പേശി വേദന , തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ . ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണെന്ന് സിഡി സിയും ഹെല്‍ത്ത് ഡിപ്പാര്‍ട്ടമെന്‍റും അറിയിച്ചു .



