ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. ചൊവ്വാഴ്ച 3,947 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 66,602 ആയിട്ടുണ്ട്. നിലവില്‍ ചികിത്സയിലുളളത് 24,988 പേരാണ്.

ഇന്ന് 68 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണം 2,301 ആയി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്‌ രാജ്യത്ത് നിലവില്‍ 4,40,215 രോഗികളാണുള്ളത്.ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനത്തും ഡല്‍ഹി മൂന്നാമതുമാണ്.