തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തില്‍ കുറവെന്ന പേരില്‍ ജനശതാബ്ദി ഉള്‍പ്പെടെ ട്രെയിനുകള്‍ പിന്‍വലിക്കാനുളള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.
യാത്രാസൗകര്യങ്ങള്‍ പരിമിതമായ സമയത്ത് ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ഹ്രസ്വദൂര ട്രെയിനുകള്‍ വേണമെന്നും മന്ത്രി ജി. സുധാകരന് കത്തില്‍ ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബിനോയ് വിശ്വം എംപിയും നേരത്തെ ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയില്‍വേയുടെ തീരുമാനം.



