കാരക്കസ്: അമേരിക്കയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. അതിനായി താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള് ട്രംപിനെ കാണാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മഡൂറോ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, വെനസ്വേലയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ട്രംപും അറിയിച്ചിരുന്നു. ഞായറാഴ്ചയാണ് ട്രംപ് ചര്‍ച്ചകള്‍ നടക്കണമെന്ന് അഭിപ്രായപ്പെട്ടത്. യഥാര്‍ഥ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് ചര്‍ച്ചകള്‍ സഹായകരമാകുമെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.



