തിരുവനന്തപുരം : ടെക്‌നോപാർക്കിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ടെക്‌നോപാർക്കിന്റെ ഫേസ് 3യിലാണ് പൊട്ടിത്തെറിയുണ്ടായത്. എക്‌സൈസ് പരിശോധയ്ക്കിടെയായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ല.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും 80 ലിറ്റർ ചാരായം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇതേ തുടർന്നാണ് സംഘം ഫേസ് 3 ൽ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ കിട്ടിയ പൊതി തുറക്കാൻ കഴിയാത്തതിനെ തുടർന്ന് നിലത്തെറിഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്.

നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോയെന്നും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.