ഹൂസ്റ്റൺ :ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ ഗവർണർ ഗ്രെഗ് ആബട്ടിന്റെ പ്രചാരണ ബാനർ ധരിച്ചെത്തിച്ച ആന വേദിയിൽ മൂത്രമൊഴിച്ചത് വൻ ചർച്ചയായി. ജൂൺ 12-ന് ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ ആബട്ടിന്റെ പ്രസംഗത്തിന് പിന്നാലെയാണ് ‘പേജ്’ എന്ന ആഫ്രിക്കൻ ആനയെ വേദിയിലേക്ക് ആനയിച്ചത്.

പാർട്ടിയുടെ ചിഹ്നമായ ആനയെ കൺവെൻഷനിലേക്ക് കൊണ്ടുവന്നത് പ്രവർത്തകരിൽ ആവേശം നിറയ്ക്കാനായിരുന്നെങ്കിലും, ആന വേദിയിൽ മൂത്രമൊഴിച്ചതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി. ഡെമോക്രാറ്റിക് പാർട്ടി ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിയെ പരിഹസിച്ചപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി ഈ സംഭവത്തെ കൺവെൻഷനിലെ മറക്കാനാവാത്ത ഒരു നിമിഷമായിട്ടാണ് വിശേഷിപ്പിച്ചത്.