ഹൂസ്റ്റൺ: ടെക്സസ് ഡിസ്ട്രിക്ട് 76-ല്‍ നിന്നു സ്റ്റേറ്റ് റെപ്രസന്റേറ്റീവായി (അസംബ്ലി അംഗം) ആയി മലയാളിയായ ഡാന്‍ മാത്യൂസ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചു.
അദ്ദേഹത്തിന് 3,838 വോട്ട് (51.6%) കിട്ടി. എതിരാളികളായ രമേശ് ചെരിവിരല: 1,975 (26.5%);
മൈക്ക് ഖാൻ 1,626 (21.9%) എന്നിവർ ഏറെ പിന്നിലായി
എന്‍ജിനീയറും ബിസിനസ്മാനും ചാരിറ്റി വര്‍ക്കറും ക്രിസ്ത്യന്‍ സുവിശേഷകനുമാണ് ഡാന്‍ മാത്യൂസ്. നിയമവിരുദ്ധ കുടിയേറ്റം തടയുക, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ക്രിമിനിലുകളേയും മയക്കുമരുന്നും തടയുക, പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുക, ഇലക്ഷനിലെ വോട്ടിംഗ് തട്ടിപ്പ് തടയുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഓയില്‍, ഗ്യാസ് വ്യവസായ രംഗത്ത് 23 വര്‍ഷം പ്രവര്‍ത്തിച്ച ഡാന്‍ കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും എംബിഎയും നേടിയിട്ടുണ്ട്. ക്രിസ്ത്യന്‍ അസംബ്ലീസ് ഓഫ് ഹൂസ്റ്റണ്‍ ചര്‍ച്ചിലെ അംഗമാണ്. ഇന്ത്യയില്‍ ജനിക്കുകയും സാംബിയയില്‍ ജീവിക്കുകയും ചെയ്തിട്ടുള്ള ഡാന്‍ 33 വര്‍ഷമായി ടെക്&zzwnj;സസില്‍ താമസിക്കുന്നു. 2016-ല്‍ സ്റ്റാഫോര്‍ഡ് ക്രിസ്ത്യന്‍ സെന്റര്‍ സ്ഥാപിച്ചു. വിവിധ സംഘടനകളുടെ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
പുതിയതായി രൂപം കൊണ്ട ഡിസ്ട്രിക്ട് 76 മലയാളികള്‍ ഏറെയുള്ള ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ്, റിച്ച്മണ്ട്, മെഡോസ് തുടങ്ങിയവാ അടങ്ങിയതാണ്.



