ലോ ക്ക്ഡൗണ്‍ കാലത്ത് ആരാധനായാലങ്ങളില് പോകാന്‍ വിഷമിക്കുന്ന നിരവധിപേരുണ്ട്. ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും ഒട്ടുമിക്കവയും തുറന്നിട്ടില്ല. സാമൂഹ്യ അകലം പാലിച്ച് പ്രവര്‍ത്തിക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് ആരാധനാലയങ്ങള്‍ തുറക്കാത്താതത്. ഇപ്പോള്‍ ഈ ബുദ്ധിമുട്ടിന് വ്യത്യസ്തമായൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു പള്ളി.
ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്ക് വാഹനങ്ങളില്‍ തന്നെ ഇരുന്ന് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമാണ് ബെതല്‍ എജി ചര്‍ച്ച്. കുര്‍ബാനയ്ക്ക് വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് സമയക്രമവും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ ടൂ വീലറുകളില്‍ എത്തുന്നവര്‍ക്ക് പ്രാര്‍ത്ഥന നടത്താം. ഒന്പതുമുതല് ഏഴുവരെ കാറുകളില്‍ വരുന്നവര്‍ക്കും 11 മുതല്‍ ഓട്ടോറിക്ഷ, കാബ്, ബസ് എന്നിവയിലും നടന്നും വരുന്നവര്‍ക്കും പ്രാര്‍ത്ഥന നടത്താം.