ടറന്‍റ് കൗണ്ടി, ടെക്സസ്: ടറന്‍റ് കൗണ്ടി ഷെറിഫ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചാള്‍സ് ഇ. ഹോള്‍ട്ട് (36) കോവിഡിനു കീഴടങ്ങിയതായി ഷെറിഫ് ഓഫീസ് അറിയിച്ചു. 2014 മുതല്‍ ഇന്‍റലിജന്‍സ് ടീമില്‍ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഓഗസ്റ്റ് 27 നാണ് രോഗലക്ഷണവുമായി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ ഒന്നിനു മരണം സംഭവിച്ചതായും ടറന്‍റ് കൗണ്ടി ഷെറിഫ് ബില്‍ വെബോണ്‍ അറിയിച്ചു.ടറന്‍റ് കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്നവരുമായി ദിവസവും ചാള്‍സ് മുഖാമുഖം നടത്തിയിരുന്നതായി ബില്‍ പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് അദ്ദേഹത്തിന് രോഗം പിടിപെട്ടതെന്ന് അറിയില്ലെന്നും ബില്‍ കൂട്ടിചേര്‍ത്തു.
ഭാര്യ മൊറാന്‍ണ്ടൊയും മൂന്നു ആണ്‍മക്കളും ഉള്‍പ്പെടുന്നതാണ് ചാള്‍സിന്‍റെ കുടുംബം.
റിപ്പോര്‍ട്ട്:പി.പി. ചെറിയാന്‍



