കൊച്ചി: എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആര്‍ടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. എറണാകുളം മഴുവന്നൂര്‍ തട്ടാംമുകളില്‍ ആണ് സംഭവം. അമ്മ കുട്ടിയെ കെഎസ്ആര്‍ടിസി ബസിനടയിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ആറു വയസ്സുള്ള ആണ്‍കുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. എന്നാല്‍ നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടിയെ രക്ഷിക്കാനായി.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
മഴുവന്നൂര്‍ പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് ഇവര്‍. കുഞ്ഞിനെ വളര്‍ത്താന്‍ വയ്യ എന്ന് മാത്രമാണ് ഇതിനു അവര്‍ നല്കിയ മറുപടി. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. മറ്റെന്തെങ്കിലും കാരണം ആണോ ഇതിനു പിന്നിലുള്ളതെന്നും സംശയമുണ്ട്. അതേസമയം സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.



