തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ നിലപാടിനെ ആശ്രയിച്ചാണ് മറ്റ് കാര്യങ്ങള്‍ നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യാതെ മാറി നില്‍ക്കുക എന്നതിലപ്പുറം മറ്റ് നിലപാടുകളൊന്നും ജോസ് വിഭാഗം ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജോസ് കെ. മാണി വിഭാഗത്തിനാണ് ചിഹ്നവും പാര്‍ട്ടിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മറുഭാഗത്ത് പി.ജെ. ജോസഫ് നിയമപോരാട്ടത്തിന് പോകുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ടുളള നിയമപോരാട്ടം തുടരുമോ എന്നറിയില്ലെന്നും അദേഹം പറഞ്ഞു.
യുഡിഎഫ് നേതൃത്വം ജോസ് വിഭാഗത്തെ നേരത്തെ തന്നെ പുറംതള്ളിയിരുന്നു. അകമ കമ്മീഷന്റെ വിധി അനുസരിച്ച്‌ ജോസിനാണ് പാര്‍ട്ടിയുടെയും ചിഹ്നത്തിന്റെയും അവകാശം കിട്ടിയിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ജോസ് നേതൃത്വം കൊടക്കുന്ന കേരള കോണ്‍ഗ്രസ് എം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നുവെന്നും മുഖ്യമരന്തി പറഞ്ഞു.