ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ലോങ്ങ് അയലണ്ടില്‍ താമസിക്കുന്ന ജിന്‍സിമോള്‍ ജോയിക്ക്, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വിന്‍ട്രോപ്പ് ഹോസ്പിറ്റലിലെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ലഭിച്ചു.ആദ്യമായിട്ടാണ് ഒരു മലയാളിക്ക് ഈ ഹോസ്പിറ്റലില്‍ നിന്നും ഇങ്ങനെ ഒരാവാര്‍ഡ് ലഭിക്കുന്നത് .സെയിന്റ് വിന്‍സന്‍ ഡി പോള്‍ മലങ്കര കാതോലിക് കത്തീട്രല്‍ ചര്‍ച്ച് ഇടവകാംഗമായ ജിന്‍സി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലിചെയ്യുകയാണ്.എം.ടി.എ ഉദ്യോഗസ്ഥനായ റാന്നി സ്വദേശി സൈമണ്‍ മഴുവഞ്ചേരില്‍(സജി)യാണ് ഭര്‍ത്താവ്, വിദ്യാര്‍ത്ഥികളായ ഷോണ്‍, ഷെയിന്‍, സ്‌റ്റെഫന്‍, സാറ എന്നിവരാണ് മക്കള്‍.

സണ്ണി കല്ലൂപ്പാറ