മുംബൈ: ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതവും പണത്തിന്‍െറയും സ്വാധീനത്തിന്‍െറയും അടിസ്​ഥാനത്തിലുള്ള വിവേചനവും തുറന്നുപറഞ്ഞ്​ വീണ്ടും നടി കങ്കണ റണാവത്​. നടന്‍ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങള്‍ക്കിടെ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുവരെ തനിക്ക്​ മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന്​ അവര്‍ വെളിപ്പെടുത്തുന്നു. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലിലാകുമെന്നും ആത്​മഹത്യ ചെയ്യേണ്ടി വരുമെന്നും തന്നോട് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്​തര്‍ പറഞ്ഞതായാണ്​ കങ്കണ തുറന്നടിച്ചത്​. ‘