ജാക്സൺ ഹൈറ്റ്സ് (ന്യൂയോർക്ക്): ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ 2025 ലെ ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ കിക്കോഫും രജിസ്ട്രേഷനും നടന്നു. കോൺഫറൻസിനെ പ്രതിനിധീകരിച്ച് ജോൺ താമരവേലിൽ (ട്രഷ), ഐറിൻ ജോർജ് (സുവനീർ കമ്മിറ്റി), പ്രേംസി ജോൺ (ഫിനാൻസ്), ഫിയോണ ജോൺ (എന്‍റർടൈൻന്മെന്‍റ്), ആൽവിൻ സോട്ടർ (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.

വികാരി ഫാ. ജോൺ തോമസ് സന്ദേശം നൽകി. ഫാ. ഗീവർഗീസ് വറുഗീസ് കോൺഫറൻസിന് പിന്തുണ അറിയിച്ചു. ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. കോൺഫറൻസിന്‍റെ തീയതി, സ്ഥലം, മുഖ്യ പ്രസംഗകർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഐറിൻ ജോർജ് നൽകി. പ്രേംസി ജോൺ രജിസ്ട്രേഷൻ പ്രക്രിയ വിശദീകരിക്കുകയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സ്പോൺസർഷിപ്പ് അവസരങ്ങൾ എടുത്തുപറയുകയും ചെയ്തു.

കോൺഫറൻസ് സുവനീറിനെക്കുറിച്ച് ഐറിൻ ജോർജും എന്‍റർടൈൻമെന്‍റ് നൈറ്റിനെക്കുറിച്ച് ഫിയോണ ജോണും വിശദീകരിച്ചു. ഇടവകയിൽനിന്നുള്ള പങ്കാളിത്തം അവർ അഭ്യർഥിച്ചു.

ഇടവകയുടെ പിന്തുണയായി സുവനീറിനുള്ള സംഭാവന ചെക്ക് കോൺഫറൻസ് ഭാരവാഹികൾക്ക് കൈമാറി. നിരവധി പേർ സ്പോൺസർഷിപ്പുകൾ, ആശംസകൾ, പരസ്യങ്ങൾ എന്നിവ നൽകി പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന് ലഭിച്ച ശക്തമായ പിന്തുണ പ്രചോദനാത്മകമായിരുന്നു.

സ്പോൺസർഷിപ്പുകളിലൂടെയും രജിസ്ട്രേഷനുകളിലൂടെയും ലഭിച്ച വലിയ പിന്തുണയ്ക്ക് കോൺഫറൻസ് ടീം ഇടവക വികാരിക്കും ഇടവകാംഗങ്ങൾക്കും നന്ദി അറിയിച്ചു. ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ്2025 ജൂലൈ 9 മുതൽ 12 വരെ കനക്ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്സിക്യൂട്ടീവ് മീറ്റിങ് സെന്‍ററിലാണ് കോൺഫറൻസ് നടക്കുന്നത്.

റവ. ഡോ. നൈനാൻ വി. ജോർജ്, റവ. ഡോ. ടിമത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്‍റെ പ്രമേയം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.fycnead.org സന്ദർശിക്കുക. ‌

ഫാ. അബു വർഗീസ് പീറ്റർ (9148064595), ജെയ്സൺ തോമസ് (917.612.8832), ജോൺ താമരവേലിൽ (917.533.3566) എന്നിവരെ ബന്ധപ്പെടുക.