ന്യൂഡല്‍ഹി: 2008 ബെയ്ജിങ് ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു ബോക്സര്‍ വിജേന്ദര്‍ സിങിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ജര്‍മനിയിലെ നാസി ഭരണത്തെ മോദി സര്‍ക്കാരിനോട് താരതമ്യം ചെയ്താണ് വിജേന്ദറിന്റെ ട്വീറ്റ്.
‘ജര്‍മനി പൂര്‍ണമായി നശിക്കുന്നതുവരെ ഹിറ്റ്ലറുടെ ഓരോ പ്രവൃത്തിയും രാജ്യസ്നേഹമായിട്ടാണ് ആ നാട്ടിലെ ജനങ്ങള്‍ കരുതിയിരുന്നത്’ എന്നാണ് വിജേന്ദറിന്റെ ട്വീറ്റ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും തന്റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം തുറന്നുപറയാറുണ്ട്. പുതിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ സമരത്തിന് വിജേന്ദര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഹത്രാസില്‍ ദളിത് പെണ്‍കൂട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലും വിജേന്ദര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമെണെന്നും വ്യക്തമാക്കി.



