കണ്ണൂര്‍: ഇത്രയും നിര്‍ണായകമായൊരു തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ചങ്കിടിപ്പേറുകയാണ്. അതിനിടെ വോട്ടെണ്ണലിനെ കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇടതുപക്ഷ അനുഭാവം സോഷ്യല്‍ മീഡിയ പേജിലൂടെ തുറന്ന് പ്രകടിപ്പിക്കുന്ന താരമാണ് ഹരീഷ് പേരടി. ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷകളെ കുറിച്ചുളള കുറിപ്പാണ് താരം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ” തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും 941 പഞ്ചായത്തുകളിലും അവിടുത്തെ ഏല്ലാ വാര്‍ഡുകളിലും ഈ കൊടി ഇങ്ങിനെ പാറി കളിക്കും… ജനങ്ങളുടെ പ്രശ്നങ്ങളും തലയില്‍ പേറി.. പാവപ്പെട്ട മനുഷ്യര്‍ക്കുള്ള പൊതി ചോറുമായി കൂറെ സഖാക്കളും.. ജയം എത്ര സഖാക്കളെ കണ്ടതാണ്..സഖാക്കള്‍ എത്ര തോല്‍വിയെ കണ്ടതാണ്..”