ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ശ്രീനഗറിന് സമീപം ദാന്‍മര്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍ പൊലീസും സി.ആര്.പി.എഫും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ദാന്മറിലെ അല്മാഡര് കോളനിയിലായിരുന്നു തെരച്ചില്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംയുക്തസേന മേഖല വളഞ്ഞു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ബുധനാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താനി ലശ്കര്‍-ഇ-ത്വയിബ കമാന്‍ഡറാണെന്നും സൈന്യം അറിയിച്ചിരുന്നു.



