ജമ്മുകശ്മീരില്‍ അഞ്ച് ലഷ്കർ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി കുല്‍ഗാം പോലീസ് അറിയിച്ചു.  രണ്ട് പിസ്റ്റളുകള്‍, മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു യുബിജിഎല്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവയാണ് ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തത്. 

ആദില്‍ ഹുസൈന്‍ വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്‌സര്‍ അഹമ്മദ് ഖാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇവർ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ്. കേസില്‍ ഖൈമോ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു മാസത്തിന് മുൻപ് വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോരയില്‍ പോലീസ് ഭീകരരുടെ താവളം തകര്‍ത്ത് ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് ശേഷമുള്ള സംഭവ വികാസമാണിത്. അസം റൈഫിള്‍സും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും (CRPF) സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു 5 തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.