ജമ്മുകശ്മീരിലെ ആനന്ദ്‌നഗറില്‍ സായുധര്‍ ഒരാളെ വെടിവച്ചുകൊന്നു. ആനന്ദ്‌നഗറിലെ ബിജ്‌ഹെരയിലാണ് സംഭവം. സഞ്ജീവ് അഹമ്മദ് എന്നയാളാണ് മരിച്ചത്. പരുക്കേറ്റ ഷാനവാസ് അഹമ്മദ് എന്നയാളെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് സുരക്ഷാ സേന നിരീക്ഷണം നടത്തി വരികയാണ്. വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീര്‍ പൊലീസ് സോണ്‍ ട്വീറ്റ് ചെയ്തു.



