ന്യൂഡല്‍ഹി: ജനാധിപത്യം ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരും പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍.

ഇരയുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി സമരം നടത്തണമെന്നും ജനങ്ങളെ സേവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നു സോണിയാ പറഞ്ഞു.

ഹത്രാസ് കൂട്ടബലാത്സംഗം, കാര്‍ഷിക നിയമങ്ങള്‍, രാജ്യത്തെ സമ്ബദ്ഘടന തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.