കുവൈത്ത് സിറ്റി ∙ കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. മാസങ്ങൾ നീണ്ട കർഫ്യൂവും ലോക്ഡൗണും ഒഴിവാക്കി രാജ്യം സാധാരണഗതിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്.
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലായിരുന്നു നടപടി. നിയന്ത്രണം ശക്തമായിരുന്ന കാലത്തേതിനു സമാനമാണ് ഇപ്പോഴത്തെ നില. വൈകിട്ട് 5മുതൽ രാവിലെ 5 വരെയുണ്ടായിരുന്ന കർഫ്യൂ കഴിഞ്ഞ ദിവസം തൊട്ട് വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാക്കിയിട്ടുണ്ട്.
വ്യാപാരകേന്ദ്രങ്ങൾ വൈകുന്നേരത്തോടെ അടച്ചിടും. യാത്രാനുമതി പകൽ മാത്രം. റസ്റ്ററന്റുകളിലും കഫേകളിലും ഡെലിവറി സംവിധാനം മാത്രം. ജനജീവിതം ദുസ്സഹമായ അവസ്ഥയാണിപ്പോൾ.



