ഹൂസ്റ്റൺ: ഡമോക്രാറ്റിക്ക് പ്രൈമറിയിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് തകർപ്പൻ വിജയം  നേടി . ജോർജിന് 25,352 (70%)  വോട്ട്  ലഭിച്ചപ്പോൾ ഡമോക്രാറ്റിക് പാർട്ടിയിലെ എതിരാളി ഫെറൽ ബോണർക്ക് 11,115 (30%)) മാത്രമാണ് കിട്ടിയത്.

കൗണ്ടിയിൽ മികച്ച പ്രവർത്തനങ്ങളും മാറ്റങ്ങളും കൊണ്ട് ജഡ്ജ് ജോർജ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു കുടിയേറ്റക്കാരൻ  ഈ സുപ്രധാന സ്ഥാനത്തേക്ക് വരുന്നത് ആശങ്കയോടെ നോക്കിയവരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ടപ്പോൾ പിന്തുണയുമായെത്തി.

പ്രളയം, പിന്നെ കോവിഡ്  തുടങ്ങിയ  പ്രശ്നങ്ങളിൽ ശക്തമായ നേതൃത്വം നൽകുന്ന കരുത്തുറ്റ നേതാവിനെയാണ് ജനം കണ്ടത്. തെരഞ്ഞെടുപ്പിലും  അത് പ്രതിഫലിക്കുമെന്നുറപ്പ്.

നവംബറിൽ റിപ്പബ്ലിക്കൻ എതിരാളി മുൻ പോലീസ് ഓഫീസർ ട്രിവർ  നഹൽസിനെ നേരിടണം. നഹാൾസ് വൻ ഭൂരിപക്ഷത്തോടെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചു