കൊച്ചി: ജഡ്ജിമാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാനത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജഡ്ജിമാരുടെ സുരക്ഷക്കായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജഡ്ജിമാര്‍ക്ക് നല്‍കുന്ന സുരക്ഷയെ കുറിച്ച്‌ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേരളം സത്യവാംങ്മൂലം നല്‍കിയത്. സത്യവാംങ്മൂലം നല്‍കാന്‍ വൈകയിതിന് ഒരു ലക്ഷം രൂപ പിഴയും കേരളം അടച്ചു.