ഡല്‍ഹി: ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് പിന്നാലെ ചൈന തടവിലാക്കിയ പത്ത് ഇന്ത്യന്‍ സൈനികര്‍ക്കും മോചനം നല്കി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ഇവരെ വിട്ടയച്ചതെന്നും ഒരു ലഫ്. കേണലും മൂന്ന് മേജര്‍മാരും അടക്കമാണ് ചൈനീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത് എന്നുമാണു വിവരം.
എന്നാല്‍, സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ സൈനികരെ തടവിലാക്കിയെന്ന വാര്‍ത്ത നേരത്തേ ചൈനയുടെ വിദേശകാര്യ വക്താവും തള്ളിക്കളഞ്ഞിരുന്നു.