ജനീവ: കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പുമായി . അതിനാല്‍ 12 വയസിനും അതിനു മുകളിലും പ്രായമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
കുട്ടികള്‍ക്ക് എങ്ങനെയാണ് വൈറസ് പകരുന്നതെന്നതിനെക്കുറിച്ച് വളരെക്കുറച്ചേ അറിവുള്ളൂവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പക്ഷേ മുതിര്‍ന്നവരെപ്പോലെ തന്നെ കൗമാരക്കാരെയും ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതിനാല്‍ തന്നെ 12 വയസും അതിനുമുകളില്‍ പ്രായമുള്ളവരും നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അഞ്ച് വയസിനും അതിന് താഴെയും പ്രായമുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്താകെ 2.3 കോടി ജനങ്ങള്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര് രോഗബാധിതരായുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍
മൂന്ന് പ്രായ വിഭാഗക്കാര്‍ക്കു വേണ്ടിയുള്ളതാണ് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.
-
- രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസിനും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
-
- കോവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യത കുട്ടികള്‍ക്കുമുള്ളതിനാല്‍ ആറിനും 11നും വയസിനിടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്ക് മാസ്ക് ധരിച്ചാല്‍ മതിയാവും. ഈ പ്രായത്തിലുള്ള കുട്ടികള്‍ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതുണ്ട്.
-
- സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസിനു താഴെയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല.
-
- അധ്യാപകരെ സംബന്ധിച്ചിടത്തോളം ലോകാരോഗ്യ സംഘടന പറയുന്നു: രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍, 60 വയസിന് താഴെയുള്ളവരും പൊതുവെ ആരോഗ്യമുള്ളവരുമായ എല്ലാ മുതിര്‍ന്നവരും മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്ററെങ്കിലും ദൂരം ഉറപ്പുനല്‍കാന്‍ കഴിയാത്തപ്പോള്‍ തുണി മാസ്കുകള്‍ ധരിക്കണം.
-
- കുട്ടികളുമായി അടുത്തിടപഴകി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഇത് വളരെ പ്രധാനമാണ്.
- 60 വയസും അതിനു മുകളിലും പ്രായമുള്ളവരും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം.