ബെയ്ജിങ്: കോവിഡിനെ പിടിച്ചുകെട്ടിയ ചൈനയില്‍ വീണ്ടും രോഗം തിരിച്ചുവരുന്നു. ഞായറാഴ്ച 57 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിലില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡിെന്റ ഉത്ഭവകേന്ദ്രമായ ചൈന കര്‍ശനമായ ലോക്ഡൗണിലൂടെയും നിരീക്ഷണത്തിലൂടെയും കോവിഡിെന പിടിച്ചുകെട്ടിയിരുന്നു. തെക്കന്‍ ചൈനയിലെ മാംസ -പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് െചയ്തിരിക്കുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത 57 കേസുകളില്‍ 36 എണ്ണവും ബെയ്ജിങിലാണ്.
ചൈനയില്‍ കോവിഡ് തിരിച്ചുവരുന്നു; പുതുതായി 57 കേസുകള്‍
