യൂറോകപ്പിൽ ചെക്ക് റിപബ്ലിക്കിനെ തകർത്ത് ഡെൻമാർക്ക് സെമി ഫൈനലിൽ. ഡെൻമാർക്കിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്. തോമസ് ഡെലേനി, കാസ്പർ ഡോൾബർഗ് എന്നിവരാണ് ഡെൻമാർക്കിനായി സ്‌കോർ ചെയ്തത്.

കളി തുടങ്ങി അഞ്ചാം മിനിറ്റിലാണ് ഡെൻമാർക്കിന് വേണ്ടി തോമസ് ഡെലേനി ആദ്യ ഗോൾ നേടിയത്. പിന്നീട് 42-ാം മിനിറ്റിൽ കാസ്പർ ഡോൾബർഗ് ഒരു ഗോൾ കൂടി നേടി ജർമനിയിലെ വിജയത്തിലേക്ക് നയിച്ചു. പാട്രിക്ക് ഷിക്കാണ് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടിയത്. 49-ാം മിനിറ്റിൽ.

29 വർഷങ്ങൾക്ക് ശേഷമാണ് ഡെൻമാർക്ക് സെമിയിൽ എത്തുന്നത്. 1992 ലായിരുന്നു ഡെൻമാർക്ക് അവസാനമായി സെമി തൊട്ടത്.