ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ ജി.ബി റോഡ് ചുവന്ന തെരുവില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി അഭയ കേന്ദ്രത്തില്‍ എത്തിച്ച പത്ത് പെണ്‍കുട്ടികള്‍ ഇവിടെ നിന്ന് ചാടിപ്പോയി. 17-26നും ഇടയിലുള്ള പെണ്‍കുട്ടികളെ മാര്‍ച്ച് 19 നാണ് പൊലീസ് രക്ഷപ്പെടുത്തി അഭയ കേന്ദ്രത്തിലെത്തിച്ചത് .
അഭയ കേന്ദ്രത്തില്‍ ചുമരിന്റെ ഒരു ഭാഗം പൊളിച്ചാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. മൂന്നാം നിലയിലെ ചുവരിലെ എക്സ്ഹോസ്റ്റ് ഫാന്‍ ദ്വാരം വഴിയാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി .
മെയ് 24 നാണ് 12 പെണ്‍കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അതെ സമയം രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതു മൂലം രക്ഷപ്പെടാന്‍ സാധിച്ചില്ല . കിഡ്നാപ് കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കുട്ടികള്‍ സ്വമേധയാ ചാടിപ്പോയതാണെന്നും ഡി.സി.പി സന്തോഷ് കുമാര്‍ മീണ വെളിപ്പെടുത്തി .



