ചിറയിന്‍കീഴ്: തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപമാണ് മാതാപിതാക്കളും മക്കളും അടക്കം നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് സംഭവം പുറംലോകമറിഞ്ഞത്. വട്ടവിള വിളയില്‍ വീട്ടില്‍ സുബി (51), ഭാര്യ ദീപ കുമാരി (41), മക്കളായ അഖില്‍ (17), ഹരിപ്രിയ (13) എന്നിവരെയാണ് വീടിനുള്ളില്‍ കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം നല്‍കിയ ഇവരുടെ വളര്‍ത്തുനായയെ അവശ നിലയില്‍ കണ്ടെത്തി. സന്ധ്യയായിട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വിവരം പുറംലോകമറിയുന്നത്.

തങ്ങള്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും, മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നുമുള്ള കത്ത് പോലീസിന് ലഭിച്ചു. ഒന്നര വര്‍ഷം മുമ്പാണ് പ്രവാസിയായിരുന്ന സുധി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്.