കോട്ടയം ചിങ്ങവനത്ത് സിഎഫ്എൽടിസിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താത്ക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ് ബന്ധുവും ലൈംഗിക ചൂഷണം നടത്തിയ വിവരം പുറത്തുവന്നു. ഇയാൾക്കെതിരെയും പോക്‌സോ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു.

 

സംഭവ ശേഷം പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിനിടെയാണ് രണ്ടുവർഷം മുമ്പ് ബന്ധുവും ലൈംഗികചൂഷണം നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇയാളെയും കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. പരാതി നൽകി 10 ദിവസത്തിനു ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.