ഇന്ത്യൻ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കൺ സ്റ്റാർ അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി വി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.