ഐ എസ് എല്ലില്‍ എഫ് സി ഗോവ അവരുടെ രണ്ടാം വിജയം നേടി. ഇന്ന് ഒഡീഷയെ നേരിട്ട എഫ് സി ഗോവ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇഗോര്‍ അംഗുളോ ഗോളടി തുടരുന്നതാണ് എഫ് സി ഗോവയ്ക്ക് ഇന്നും വിജയം നേടാന്‍ സഹായമായത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്ബായിരുന്നു ആയിരുന്നു അംഗുളോയുടെ ഗോള്‍ വന്നത്.

അലക്സാണ്ടര്‍ റൊമാരിയോ യേസുരാജിന്റെ പാസ് സ്വീകരിച്ച്‌ ഒരു ഇടം കാലന്‍ ഷോട്ടിലൂടെ ആണ് അംഗുളോ വല കുലുക്കിയത്. താരത്തിന്റെ ഈ സീസണിലെ ആറാം ഗോളാണിത്. രണ്ടാം പകുതിയില്‍ എഫ് സി ഗോവയ്ക്ക് ലീഡ് ഇരട്ടിയാക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഒഡീഷ കീപ്പര്‍ അര്‍ഷ്ദീപിന്റെ മികവ് സ്കോര്‍ 1-0ല്‍ നിര്‍ത്തി. ഈ വിജയത്തോടെ എഫ് സി ഗോവ എട്ടു പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്ത് എത്തി. ഒരു ജയം പോലും ഇല്ലാത്ത ഒഡീഷ പത്താം സ്ഥാനത്താണ് ഉള്ളത്.