ഗുജറാത്തിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു. ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം. വിഭിന്ന ശേഷിയുള്ള കുട്ടിയെ ബന്ധുവാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച കാണാതായ കുട്ടിയെ തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ ശനിയാഴ്ച കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ദന്തിവാഡയിലെ മോട്ടി ഭാഘർ എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ 25കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്കിൽ കയറ്റാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.