അഹമ്മദാബാദ്: ഗുജറാത്തില്‍ ഞായറാഴ്ച 22 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് 1,478ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 511 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 23,590 ആയി. 442 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 16,333ആയി. 5,779 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നത്. 66 പേരുടെ നില ഗുരുതരമാണ്.
അതേസമയം, ഇന്ത്യയില്‍ പകുതിയിലേറെ പേര്‍ കോവിഡ് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . നിലവില്‍ 50.60 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്നലെ രാവിലെ വരെ 1,49,348 കോവിഡ് കേസുകളാണ് സജീവമായുള്ളത്. 1,62,378 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറില്‍ 8,049 പേര്‍ രോഗമുക്തരായിട്ടുണ്ട്. പുതുതായി 11,929 പേര്‍ കൂടി 24 മണിക്കൂറില്‍ രോഗബാധിതരായി.