ഹൂസ്റ്റൺ ∙ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്‌മാഗാന്ധിയുടെ ജന്മദിനത്തോടനുമ്പന്ധിച്ച് ഐഒസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ ഗാന്ധിജയന്തി സമ്മേളനം നടത്തുന്നു. ഒക്ടോബർ 4 നു ഞായറാഴ്ച വൈകുന്നരം 5 മണിക്കാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
4419,Ludwig Lane, Stafford Texas, 77477ൽ വച്ച് നടത്തപെടുന്ന സമ്മേളനത്തിൽ ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പൊലീസിനെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തും.
കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
ബേബി മണക്കുന്നേൽ – 713 291 9721
തോമസ് ഒലിയാംകുന്നേൽ – 713 679 9950
വാവച്ചൻ മത്തായി – 832 468 3322
എബ്രഹാം തോമസ് – 832 922 8187