കാബൂള്‍: താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിസ്കായിയുമായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം ഇതാദ്യമായാണ് താലിബാന്‍ നേതാവുമായി ഇന്ത്യന്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തുന്നത്.

അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, മടക്ക യാത്ര തുടങ്ങിയ കാര്യങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദത്തിനും അഫ്ഗാന്‍ മണ്ണിനെ ഉപയോഗിക്കരുതെന്നും ദീപക് മിത്തല്‍ സ്താനിസ്കായിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.