ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച്‌ മരിച്ചു. 1026 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 86,488 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,631 ആയി കുറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചു . 42 വയസുള്ള ആളാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 94 ആയി ഉയര്‍ന്നു.

അതേസമയം 4,193 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,026 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,354 പേര്‍ കൂടി സുഖം പ്രാപിച്ചതോടെയാണ് രോഗവിമുക്തരായവരുടെ എണ്ണം 66,763 എത്തിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ 224 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 3,17,694 ആയി. ആകെ രോഗബാധിതര്‍ 86,488 ആണ്.