ദോഹ:ഖത്തറില്‍ വാഹന പൊതുലേലം ഈ മാസം 12ന് തുടങ്ങും.വിവിധ കാരണങ്ങള്‍ ജപ്തി ചെയ്യപ്പെട്ട കാറുകള്‍, മോട്ടര്‍ സൈക്കിളുകള്‍, മെഷിനറികള്‍ എന്നിവയ്ക്ക് പുറമേ മന്ത്രാലയത്തിന്റെ വര്‍ക്ക്‌ഷോപ്പ് മാലിന്യങ്ങളുമാണ് ലേലം ചെയ്യുന്നത്.
ഗതാഗത ജനറല്‍ ഡയറക്ടറേറ്റിന്റെ രേഖകളില്‍ നിന്നും ഒഴിവാക്കുന്ന വാഹനങ്ങളും മെഷിനറികളുമാണിവ. 12 മുതല്‍ 30 വരെ ദിവസവും വൈകിട്ട് 4.00 മുതല്‍ രാത്രി 8.00 വരെ ദോഹ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്ബര്‍ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് സമീപമാണ് ലേലം നടക്കുന്നത്.

12 മുതല്‍ തുടങ്ങുന്ന കാറുകള്‍, മോട്ടര്‍സൈക്കിളുകള്‍, മെഷിനറികള്‍ എന്നിവയുടെ ലേലം, വില്‍പന പൂര്‍ത്തിയാകുന്നതു വരെ തുടരും. വര്‍ക്ക്‌ഷോപ്പ് മാലിന്യങ്ങള്‍, ഉപകരണങ്ങള്‍, കേടായ ബാറ്ററികള്‍ എന്നിവയുടെ ലേലം സെപ്റ്റംബര്‍15 നാണ്. നിയമ, സാമ്ബത്തികപരമായ നിയന്ത്രണങ്ങള്‍ വാഹനങ്ങള്‍ക്കു മേല്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.