ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാലാക്കി.തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി റദ്ദാക്കിയുമുള്ള പുതിയ നിയമങ്ങളില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചു. രണ്ടു നിയമങ്ങളും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 6 മാസത്തിന് ശേഷം പ്രാബല്യത്തിലാകും.
മിനിമം വേതനം സംബന്ധിച്ച 2020 ലെ 17-ാം നമ്ബര്‍ നിയമത്തിലും തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-ം നമ്ബര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ 18-ാം നമ്ബര്‍ നിയമത്തിലും പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്ബര്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 19-ാം നമ്ബര്‍ നിയമത്തിലുമാണ് അമീര്‍ ഒപ്പുവെച്ചത്.



