ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത് 174പേര്‍ക്ക്, ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,26,339ഉം, മരണസംഖ്യ 216ഉം ആയതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 194പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 123,302 ആയി ഉയര്‍ന്നു. നിലവില്‍ 2,821 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത് . ഇവരില്‍ 58പേര്‍ തീവ്രപരിചരണത്തിലാണ്
കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍, രോഗമുക്തരുടെ എണ്ണത്തില്‍ വീണ്ടും വന്‍ വര്ധനവുമായി കുവൈറ്റ്. ശനിയാഴ്ച 371 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ കൂടി മരണപ്പെട്ടു.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 106,458ഉം,മരണസംഖ്യ 620 ആയി. 537 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 98,435ആയി ഉയര്‍ന്നു. നിലവില്‍ 7,403 പേരാണ് ചികിത്സയിലുള്ളത്. 129 പേരുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച 1,990 പരിശോധനകള്‍ കൂടി നടന്നതോടെ. ആകെ പരിശോധന നടത്തിയവരുടെ എണ്ണം 755,765 ആയി.
യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ തുടര്‍ച്ചയായ നാലാം ദിനവും 1000ത്തിനു മുകളില്‍. ശനിയാഴ്ച 1231 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് ആണിത്. വെള്ളിയാഴ്ച്ച 1181, വ്യാഴാഴ്ച 1158, ബുധനാഴ്ച 1100 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 97,760ഉം, മരണസംഖ്യ 426ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1051പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 87,122 ആയി ഉയര്‍ന്നു. നിലവില്‍ 10,212 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 1,17,812 പേര്‍ക്ക് കൂടി പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 99 ലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി അധികൃതര്‍ പറഞ്ഞു.